ആവേശം പടിവാതില്‍ക്കല്‍, തെരഞ്ഞെടുപ്പിനോട് അത്ര ആവേശം കാണിക്കാതെ യുവതലമുറ, ഡി.ജെ. ഉള്‍പ്പടെ ഒരുക്കി യുവ തലമുറയെ ആകര്‍ഷിച്ച് സ്ഥാനാര്‍ഥികള്‍

18 മുതല്‍ 19 വരെ വയസുള്ള 20836 വോട്ടര്‍ന്മാരും, 2029നും ഇടയില്‍ 231752 വോട്ടര്‍ന്മാരുമാണു ജില്ലയിലുള്ളത്.

New Update
63646222

കോട്ടയം: ആവേശം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍, തെരഞ്ഞെടുപ്പിനോട് അത്ര ആവേശം കാണിക്കാതെ യുവതലമുറ. വോട്ട് ചെയ്യാന്‍ പോലും ആഗ്രഹം പ്രകടിപ്പിക്കാത്ത നിരവധി യുവാക്കളെ കാണാനായി. രാഷ്ട്രീയത്തോടും പലര്‍ക്കും താത്പര്യം കുറവാണ്. വിദ്യാര്‍ഥി സംഘനകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഒഴിച്ചു നിര്‍ത്തിയാല്‍ യുവാക്കള്‍ക്ക് രാഷ്ട്രീയത്തോട് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. താത്പര്യമുള്ളവരില്‍ ചിലര്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അടിയുറച്ചു വിശ്വസിക്കുന്നവരുമല്ല. 

Advertisment

എന്നാല്‍, വോട്ടിനെ ആകാംക്ഷയോടെ കാണുന്നവരുമുണ്ട്. 18 മുതല്‍ 19 വരെ വയസുള്ള 20836 വോട്ടര്‍ന്മാരും, 2029നും ഇടയില്‍ 231752 വോട്ടര്‍ന്മാരുമാണു ജില്ലയിലുള്ളത്. പലരിലും ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നതിന്റെ കൗതുകവും  ജിജ്ഞാസയുമാണണുള്ളത്. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാള്‍ വിജയിക്കണമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇത്തവണ കോട്ടയത്തു വാശിയേറിയ പോരാട്ടമാണു നടക്കുന്നതെന്നും ആരാകും വിജയിയെന്ന് നമുക്ക് മുന്‍കുട്ടി പറയുവാന്‍ സാധിക്കില്ലെന്നും മറ്റൊരു കൂട്ടര്‍ പറയുന്നു. 

രാഷ്ട്രീയം മാറ്റി നിര്‍ത്തി ജനങ്ങള്‍ക്കു നല്ലതു ചെയ്യുന്ന, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യാനാണു ആഗ്രഹിക്കുന്നതെന്നു പറയുന്ന കന്നി വോട്ടര്‍ന്മാരുമുണ്ട്. എന്നാല്‍, ആര് ജയിച്ചാലും സാധാരണക്കാരന് ഒരു ഉപകാരവും ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ചെറുപ്പക്കാരുമുണ്ട്. വെറുതെ ഒരു വോട്ട് കളയേണ്ട എന്നതിനാല്‍ വോട്ട് ചെയ്യും ചിലപ്പോള്‍ അതു നോട്ടയായിരിക്കുമെന്നും യുവതികളടക്കം പറയുന്നു.

ആരു ജയിച്ചാലും നാടിന്റെ വികസനമാണ് ആവശ്യമെന്നും ജപക്ഷത്തു നിന്നു പ്രവര്‍ത്തിക്കുന്നയാള്‍ക്കു വോട്ടെന്നുമാണ് കൂടുതല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും പറയാനുള്ളത്. യുവ തലമുറയെ ആഷര്‍ഷിക്കാന്‍ ഡിജെ ഉള്‍പ്പടെ ഒരുക്കി വിവിധ മുന്നണി സ്ഥാനാര്‍ഥികളും ശ്രമം നടത്തുന്നുണ്ട്. യുവ തലമുറയുടെ മനസറിഞ്ഞുള്ള തന്ത്രങ്ങളാണ് സ്ഥാനാര്‍ഥികള്‍ പയറ്റുന്നത്. 

ഡി.ജെ. ഉള്‍പ്പടെ ഒരുക്കുന്നതിലൂടെ പരമാവധി കളര്‍ഫുള്ളാക്കി കലാശപോരാട്ടത്തില്‍ കളംപിടിക്കുകയാണു സ്ഥാനാര്‍ഥികളുടെ ലക്ഷ്യം. ഇത്തവണ വോട്ടിങ്ങില്‍ യുവാക്കള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള പദ്ധതികള്‍ ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുണ്ട്. കോട്ടയം ചലഞ്ച് ആപ്പില്‍ സെല്‍ഫികള്‍ അപ്ലോഡ് ചെയ്യാനുള്ള സെല്‍ഫിപോയിന്റുകള്‍ ഉപ്പള്‍പ്പടെ ബൂത്തുകളില്‍ ഒരുക്കാനാണു പദ്ധതി. എന്നാല്‍, ഇതെല്ലാം ഫലം കാണുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടതാണ്.

Advertisment