/sathyam/media/media_files/2026/01/16/bb7bb586-7901-46fe-a717-00a94f38d908_babytalking-2026-01-16-00-41-41.jpg)
സംസാരിച്ച് തുടങ്ങിയതിന്റെയും ഭാഷ വികസിക്കുന്നതിന്റെയും ഭാഗമായി കുട്ടികള്‍ സംസാരിക്കുമ്പോള്‍ അല്പം നിര്‍ത്തി നിര്‍ത്തിയും തിരുത്തിയും ആലോചിച്ചും സമയമെടുത്തും ഒക്കെയാവും സംസാരിക്കുക.
എന്നാല്‍ അഞ്ച് വയസ് വരെയുള്ള പ്രായം കഴിഞ്ഞിട്ടും സംസാരം സാധാരണ രീതിയിലേക്ക് എത്തുന്നില്ലെങ്കില്‍ അത് സംസാര വൈകല്യങ്ങളുടെ പ്രശ്‌നമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു
എന്തുകൊണ്ടാണ് വിക്ക് ഉണ്ടാവുന്നതെന്ന് വൈദ്യശാസ്ത്രത്തിനു പോലും അവ്യക്തമാണ്. പൊതുവായ കാരണങ്ങള്‍ ഇവയൊക്കെയാവാം.
പാരമ്പര്യം: വിക്ക് ഉള്ളവരുടെ കുടുംബങ്ങളിലും അത്തരം ഇരട്ടക്കുട്ടികളിലും മറ്റും നടത്തിയ പഠനങ്ങള്‍ 'വിക്ക്' പാരമ്പര്യമായി ഉണ്ടാകാം എന്നു കാണിക്കുന്നു.
ശാരീരികമായ വ്യത്യാസങ്ങള്‍: സാധാരണ ആളുകളില്‍ നിന്ന് വ്യത്യസ്തമാണ് വിക്കുള്ളവര്‍ സംസാരിക്കുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെന്ന് ചില പഠനങ്ങള്‍ പറയുന്നു.
സാഹചര്യങ്ങളുടെ സമ്മര്‍ദം: കുട്ടികള്‍ വളരുന്ന സാഹചര്യങ്ങള്‍ അവന്റെ സംസാരത്തെ ഏറെക്കുറെ ബാധിക്കും. വളരെ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് വിക്ക് വരാനുള്ള സാധ്യത ഏറെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us