കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചു കയറി. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. സി.എം.എസ്. കോളജിന് സമീപം ശ്രീനിവാസ അയ്യര്‍ റോഡിലായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. അടൂരില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് രോഗിയുമായി വരികയായിരുന്നു ആംബുലന്‍സ്. ഈ സമയം സി.എം.എസ് കോളജിന് സമീപത്തെ റോഡില്‍ വച്ച് എതിര്‍ദിശയില്‍ നിന്നും ദിശ തെറ്റി എത്തിയ മറ്റൊരു വാഹനം കണ്ട് ആംബുലന്‍സ് വെട്ടിച്ച് മാറ്റുകയായിരുന്നു.
ഇതിനിടെ നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് ട്രാന്‍സ്ഫോമറില്‍ ഇടിച്ച് കയറുകയായിരുന്നെന്ന് ഡ്രൈവര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ആംബുലന്‍സിലെ യാത്രക്കാരെ മറ്റൊരു വാഹനം വിളിച്ചുവരുത്തി ആശുപത്രിയിലേക്കു മാറ്റി. അപകടത്തില്‍ പോലീസ് കേസ് എടുത്തു.