കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സില്‍വര്‍ കോളേജിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന എരവട്ടൂര്‍ നമ്പൂടിക്കണ്ടി മീത്തല്‍ അശ്വിന്റെ ഭാര്യ പ്രവീണ(19)യാണ് മരിച്ചത്.
ഇന്നലെ രാത്രി 11നാണ് സംഭവം. അശ്വിന്‍ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ പ്രവീണയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി.