New Update
/sathyam/media/media_files/2024/11/25/nGZxP2XVmcEfZPqVyKeQ.jpg)
പത്തനംതിട്ട: തിരുവല്ലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെ അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂര്‍ സ്വദേശി പി.കെ. രാജനാണ് അറസ്റ്റിലായത്.
സുരക്ഷാ മുന്നറിയിപ്പുകള്‍ ഇല്ലാതെ റോഡിനു കുറുകെ കയര്‍ കെട്ടിയതാണ് അപകടകാരണമായതെന്ന് പോലീസ് പറഞ്ഞു.
Advertisment
ആലപ്പുഴ തകഴി സ്വദേശി സിയാദാണ് മരിച്ചത്. മരം മുറിക്കാന്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയറില്‍ കഴുത്ത് കുരുങ്ങിയാണ് സിയാദ് മരിച്ചത്. പായിപ്പാട് ഉള്ള ബന്ധുവീട്ടില്‍ നിന്ന് ഭാര്യക്കും കുട്ടിക്കൊപ്പം
ബൈക്കില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം.