ഷൊര്‍ണൂരില്‍ ട്രെയിന്‍ ഇടിച്ച് നാല് ശുചീകരണത്തൊഴിലാളികള്‍ മരിച്ച സംഭവം: കരാറുകാരനെതിരെ ക്രിമിനല്‍ കേസ്

തൊഴിലാളികളുടെ സുരക്ഷ കരാറുകാരന്‍ ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

New Update
6463

പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ ഇടിച്ച് നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ശുചീകരണത്തിനായി എത്തിച്ച തൊഴിലാളികളുടെ സുരക്ഷ കരാറുകാരന്‍ ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

Advertisment

അതേസമയം, കരാറുകാര്‍ക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് റെയില്‍വെ ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് ലക്ഷ്മണന്‍, റാണി, വല്ലി, ലക്ഷ്മണന്‍ എന്നീ നാല് തൊഴിലാളികള്‍ മരണപ്പെട്ടത്. ഒരാള്‍ പുഴയിലേക്ക് തെറിച്ച് വീണതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

 

 

Advertisment