New Update
/sathyam/media/media_files/2024/11/13/enwJP9icPlebpb1TMZje.jpg)
മലപ്പുറം: പൊന്നാനിയില്‍ പോലീസുകാര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
Advertisment
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. കേസില്‍ ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
പരാതി നല്‍കാനെത്തിയപ്പോള്‍ എസ്.പി. സുജിത്ദാസ് ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഈ പരാതിയില്‍ എസ്.പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്നായിരുന്നു നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതനുസരിച്ച് കേസെടുക്കാന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us