/sathyam/media/media_files/2024/11/02/0eHahyuC6jaTXIX8388a.jpg)
ഐ.വൈ.സി.സി ബഹ്റൈന്‍, മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മനാമ എം.സി.എം.എ. ഹാളില്‍ നടന്ന ഇന്ദിരാ ഗാന്ധി രക്തസാക്ഷി അനുസ്മരണ സമ്മേളനം ഐ.വൈ.സി.സി മനാമ ഏരിയ പ്രസിഡന്റ് റാസിബ് വേളത്തിന്റെ അധ്യക്ഷതയില്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് ഉദ്ഘാടനം ചെയ്തു.
ഇന്ദിര ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ പറ്റാത്തതാണ്. ഇന്നത്തെ പി.ആര്‍. സര്‍ക്കാരിന് എല്ലാ രീതിയിലും പി.ആര്‍. നടത്തുക എന്നതിനപ്പുറം രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. എന്ന് വേദിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ദേശീയ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ അസിസ്റ്റന്റ് ട്രെഷറര്‍ മുഹമ്മദ് ജസീല്‍, കോര്‍ കമ്മിറ്റി ഭാരവാഹികള്‍, ഇന്റെര്‍ണല്‍ ഓഡിറ്റര്‍മാരായ മണിക്കുട്ടന്‍ കോട്ടയം, ജയഫര്‍ അലി ദേശീയ എക്‌സിക്യൂട്ടീവ് അംഗം അന്‍സാര്‍ ടി.ഇ, ഏരിയ വൈസ് പ്രസിഡന്റും, പരിപാടിയുടെ കോഡിനേറ്ററുമായ കിരണ്‍ സംസാരിച്ചു. നിരവധി പ്രവര്‍ത്തകര്‍ സംബന്ധിച്ചു. ഏരിയ സെക്രട്ടറി ഷിജില്‍ പെരുമച്ചേരി സ്വാഗതവും, ഏരിയ ട്രെഷറര്‍ ഹാരിസ് മാവൂര്‍ നന്ദിയും പറഞ്ഞു.