കണ്ണൂര്‍: പട്ടാപ്പകല്‍ ആളില്ലാത്ത വീട്ടില്‍ കയറി സ്വര്‍ണം മോഷ്ടിച്ചു. കൈതേരി സ്വദേശി ദിനേശന്റെ വീട്ടിലാണ് മോഷണം നടന്നത്.
ദിനേശന്റെ ഭാര്യ ദിവ്യ ജോലിക്കിറങ്ങിയ സമയത്താണ് മോഷണം നടന്നത്. മൂന്നു പവനിലധികം സ്വര്‍ണം നഷ്ടപ്പെട്ടു. ടെറസിലെ വാതില്‍ തുറന്നിട്ട നിലയിലാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.