കെ. മുരളീധരന്‍ നിയമസഭയില്‍ എത്തുന്നതിനെ വി.ഡി. സതീശന്‍ ഭയപ്പെടുന്നു, പ്രാഥമികമായി നേതൃത്വം സമര്‍പ്പിച്ച മൂന്നുപേരുടെ ലിസ്റ്റില്‍ പോലും രാഹുലിന്റെ പേരുണ്ടായിരുന്നില്ല: എം.വി. ഗോവിന്ദന്‍

കെ. മുരളീധരന്‍ നിയമസഭയില്‍ എത്തുന്നതിനെ വി.ഡി. സതീശന്‍ ഭയപ്പെടുന്നു, പ്രാഥമികമായി നേതൃത്വം സമര്‍പ്പിച്ച മൂന്നുപേരുടെ ലിസ്റ്റില്‍ പോലും രാഹുലിന്റെ പേരുണ്ടായിരുന്നില്ല: എം.വി. ഗോവിന്ദന്‍ 

New Update
353535

തിരുവനന്തപുരം: കെ. മുരളീധരന്‍ നിയമസഭയില്‍ എത്തുന്നതിനെ വി.ഡി. സതീശന്‍ ഭയപ്പെടുന്നെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സി.പി.എം. മുഖപത്രത്തില്‍ 'യു.ഡി.എഫ്-ബി.ജെ.പി. ഡീല്‍ പൊളിയും' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് എം.വി. ഗോവിന്ദന്റെ ആരോപണം. 

Advertisment

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് കെ. മുരളീധരന്‍ നിയമസഭയില്‍ എത്തുന്നതിനെ വി.ഡി. സതീശന്‍ ഭയപ്പെടുന്നതുകൊണ്ടാണ്. 

മുരളീധരന്‍ നിയമസഭയിലെത്തിയാന്‍ തന്റെ അപ്രമാദിത്വം തകരുമെന്നത് മറ്റാരേക്കാളും അറിയുന്നത് സതീശനാണ്. പാലക്കാട്ടെ സരിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിലെ പ്രതിസന്ധി
ഉപയോഗിച്ചുള്ള അടവ് നയമാണ്. 

പ്രാഥമികമായി നേതൃത്വം സമര്‍പ്പിച്ച മൂന്നുപേരുടെ ലിസ്റ്റില്‍ പോലും രാഹുലിന്റെ പേരുണ്ടായിരുന്നില്ല. കെ. മുരളീധരന്‍, ഡോ. പി. സരിന്‍, വി.ടി. ബല്‍റാം എന്നിവരുടെ പേരാണുണ്ടായിരുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ഡിസിസിയുടെ ലിസ്റ്റില്‍ ഇല്ലാത്ത ഒരാളെ അടിച്ചേല്‍പ്പിക്കുകയാണ് വി.ഡി. സതീശനും കൂട്ടരും ചെയ്തതെന്ന് ഇത് വ്യക്തമാക്കുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. ബി.ജെ.പിയുമായുള്ള ഡീലിന്റെ ഭാഗമായാണ് രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും എം.വി. ഗോവിന്ദന്‍ പറയുന്നു. 

 

Advertisment