കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ബുദ്ധ റാമാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീരാജ് പേട്ടയില്‍ നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.