Advertisment

കെ.എസ്.ഇ.ബി. ഓഫീസ് ആക്രമണ കേസിലെ പ്രതിയുടെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവം: മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് മാതാപിതാക്കള്‍, പിതാവ് കുഴഞ്ഞുവീണു

പ്രതിഷേധത്തിനിടെ അജ്മലിന്റെ പിതാവ് യു.സി. റസാഖ് കുഴഞ്ഞുവീണു. റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
6666

കോഴിക്കോട്: വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച കെ.എസ്.ഇ.ബിയുടെ നടപടിയില്‍ പ്രതിഷേധിച്ച് തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസ് ആക്രമണ കേസിലെ പ്രതിയുടെ കുടുംബം. കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജ്മലിന്റെ പിതാവും മാതാവുമാണ് കെ.എസ്.ഇ.ബി. ഓഫീസിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ അജ്മലിന്റെ പിതാവ് യു.സി. റസാഖ് കുഴഞ്ഞുവീണു. റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

സംഭവം യു.പി. മോഡല്‍ പ്രതികാര നടപടിയെന്ന് യൂത്ത് കോണ്‍ഗ്രസ് തിരുവമ്ബാടി മണ്ഡലം കമ്മറ്റി പ്രതികരിച്ചു. തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസ് ആക്രമണത്തില്‍ അജ്മല്‍, ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതിയാണ് കെ.എസ്.ഇ.ബി. വിച്ഛേദിച്ചത്. ഓഫീസ് ആക്രമണത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 

ഇന്നലെ വൈകിട്ടാണ് സംഭവം. ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് അജ്മലിന്റെ പിതാവ് യു.സി. റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ ലൈന്‍മാനെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മല്‍ ആദ്യം ആക്രമിച്ചത്. 

പിന്നീട് ഇന്ന് രാവിലെ സഹോദരനൊപ്പം തിരുവമ്പാടിയിലെ കെ.എസ്.ഇ.ബി. ഓഫീസിലെത്തി കമ്പ്യൂട്ടര്‍ ഉള്‍പ്പെയുള്ള സാധനങ്ങള്‍ തല്ലിത്തകര്‍ക്കുകയും അസിസ്റ്റന്റ് എന്‍ജിനീയറായ പ്രശാന്തിനെ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകിട്ടാണ് അജ്മലിന്റെയും ഷഹദാദിന്റെയും വീട്ടിലെ വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി. വിച്‌ഛേദിച്ചത്. 

 

 

Advertisment