മാഹി: അനര്‍ഹമായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജോലിക്കാര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരായി ജനങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കി വരികയാണ്.
സാമ്പത്തിക ശേഷിയുള്ള ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള ചെറിയ വിഭാഗം അനര്‍ഹര്‍ സാമൂഹിക പെന്‍ഷന്‍ വാങ്ങുന്നുവെന്ന വിവരമാണ് പുറത്ത് വന്നിട്ടുള്ളത്. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെ തിരുത്താനുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.