എനിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേയുള്ളൂ, ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാകുന്നു: കവി സച്ചിദാനന്ദന്‍

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
53535333

തൃശൂര്‍: സാഹിത്യ അക്കാദമി ഉള്‍പ്പടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാകുന്നതായി കവി കെ. സച്ചിദാനന്ദന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Advertisment

ഫെയ്‌സ്ബുക്ക് പോസ്റ്റിങ്ങനെ...

''എനിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേയുള്ളൂ. നേരത്തേയും ഇക്കാര്യം പങ്കുവച്ചിരുന്നു. ലാപ്‌ടോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. 

അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി അടക്കം സംഘാടകനെന്ന നിലയില്‍ ഞാന്‍ സഹകരിച്ചിട്ടുള്ള സംഘടനകളുടെ ചുമതലയില്‍ നിന്നും ഒഴിയുകയാണ്. 

ഒപ്പം എന്നില്‍ വിശ്വാസം അര്‍പ്പിച്ച് ചുമതലയേല്‍പ്പിച്ച മലയാളത്തിലെയും ഇംഗ്ലീഷിലെയും പബ്ലിഷിങ് ഹൗസുകളുടേയും എഡിറ്റിംഗ് ജോലികളില്‍ നിന്നും ഒഴിയുന്നു...''

Advertisment