Advertisment

കുഴിമന്തി കഴിച്ച് വീട്ടമ്മ മരിച്ച സംഭവം:  ഹോട്ടല്‍ നടത്തിപ്പുകാര്‍ അറസ്റ്റില്‍

പെരിഞ്ഞനം സ്വദേശിനിയായ ഉസൈബയാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.

New Update
3535353

തൃശൂര്‍: കുഴിമന്തി കഴിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തു. പെരിഞ്ഞനത്ത് പ്രവര്‍ത്തിക്കുന്ന സെയിന്‍ ഹോട്ടലിന്റെ നടത്തിപ്പുക്കാരായ കയ്പമംഗലം സ്വദേശി റഫീക്ക് (51), കാട്ടൂര്‍ പൊഞ്ഞനം സ്വദേശി അസ്ഫീര്‍ (44) എന്നിവരാണ് അറസ്റ്റിലായത്. പെരിഞ്ഞനം സ്വദേശിനിയായ ഉസൈബയാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.

Advertisment

മേയ് 25നാണ് സംഭവം. ഉസൈബ ഉള്‍പ്പെടെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 250 പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവശേഷം പോലീസും ആരോഗ്യവിഭാഗവും ചേര്‍ന്ന് ഹോട്ടല്‍ പൂട്ടിപ്പിക്കുകയും നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 

 

Advertisment