/sathyam/media/media_files/2025/05/14/MrMxp2RpPdKJO2sOE3Ol.jpg)
കോഴിക്കോട്: ജോലി വാഗ്ദാനംചെയ്ത് അസം സ്വദേശിനിയായ 17 വയസുകാരിയെ കടത്തികൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍.
അസം സ്വദേശി ഫുര്‍ഖാന്‍ അലി (26), അക്‌ളിമ ഖാതുന്‍ (24) എന്നിവരെയാണ് ടൗണ്‍ പോലീസ് ഒഡിഷയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചശേഷം കേരളത്തില്‍ വീട്ടുജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് അസമില്‍നിന്ന് പെണ്‍കുട്ടിയെ കേരളത്തില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലെ മുറിയില്‍ പൂട്ടിയിട്ട് അനാശാസ്യപ്രവര്‍ത്തനം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ പലരുടേയും മുന്നിലെത്തിച്ചെന്നും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നുമാണ് കേസ്.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതികള്‍ കേരളത്തില്‍നിന്ന് മുങ്ങി. ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിതേഷിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ സജി ഷിനോബ്, എസ്സിപിഒ വന്ദന, സിപിഒമാരായ സോണി നെരവത്ത്, ജിതിന്‍, മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ എഎസ്ഐ അനൂപ്, സിപിഒ സാജിദ്, സിപിഒ അമീന്‍ ബാബു എന്നവരടങ്ങിയ സംഘം പ്രതികളെ ഒഡിഷയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us