ഇടുക്കി: ശാന്തന്‍പാറയില്‍ മൂന്ന് ലക്ഷം രൂപയുടെ ഏലക്ക മോഷ്ടിച്ച യുവാവ് പിടിയില്‍. കാമാക്ഷി വലിയപറമ്പില്‍ വിബിനാണ് പിടിയിലായത്. ഇയാളും പിതാവ് കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജുവും ചേര്‍ന്നാണ് മോഷണം നടത്തിയത്. ഓടി രക്ഷപ്പെട്ട ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
അണക്കര സ്വദേശിയുടെ ഉടമസ്ഥതയില്‍ ശാന്തന്‍പാറ പേത്തൊട്ടി ഭാഗത്തുള്ള ഏലം സ്റ്റോറില്‍ നിന്നാണ് പ്രതികള്‍ 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷ്ടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.