മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നല്‍കും; വിലങ്ങാട് ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകും

സംരംഭകരുടെ കൂട്ടായ്‌മ ബിസിനസ് ക്ലബ് 40 വീടുകള്‍ നിർമിച്ച്‌ നല്‍കും.

New Update
99012222

കോഴിക്കോട്: 

Advertisment

വയനാട് ഉരുൾപൊട്ടലിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കും.

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു. 

തൃത്താല ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നല്‍കും. കൂടാതെ സംരംഭകരുടെ കൂട്ടായ്‌മ ബിസിനസ് ക്ലബ് 40 വീടുകള്‍ നിർമിച്ച്‌ നല്‍കും. ആദ്യ ഘഡുവായി മൂന്ന് കോടിയും നല്‍കും.

Advertisment