പണത്തെച്ചൊല്ലി വാക്കുതര്‍ക്കം; ആലപ്പുഴയില്‍ അക്വേറിയത്തില്‍  ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്തുക്കള്‍ അറസ്റ്റില്‍

തോണ്ടന്‍കുളങ്ങര വാര്‍ഡ് കിളയാംപറമ്പ് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ കബീറാ(52)ണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
3535353

ആലപ്പുഴ: വീട്ടിലെ അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് അവലൂക്കുന്ന് കിഴക്കേടത്ത് വീട്ടില്‍ കുഞ്ഞുമോന്‍ (57), ആര്യാട് സൗത്ത് 10ാം വാര്‍ഡില്‍ മുരിക്കുലം വീട്ടില്‍ നവാസ് (52) എന്നിവരെ അറസ്റ്റ് ചെയ്തു. തോണ്ടന്‍കുളങ്ങര വാര്‍ഡ് കിളയാംപറമ്പ് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ കബീറാ(52)ണ് മരിച്ചത്.

Advertisment

ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. കബീര്‍ തനിച്ചാണ് താമസിക്കുന്നത്. മൂവരും ചേര്‍ന്ന് സംഭവ ദിവസം മദ്യപിച്ചിരുന്നു. കബീറിന്റെ ബൈക്ക് വില്‍ക്കാന്‍ മുന്‍കൂറായി 2000 രൂപ വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. കബീറിനെ ഇരുവരും ചേര്‍ന്ന് തള്ളുകയും സമീപത്തെ അക്വേറിയത്തില്‍ കബീര്‍ ഇടതുവശം അടിച്ച് വീഴുകയുമായിരുന്നു. ഈ ഭാഗത്ത് ആഴത്തില്‍ മുറിവുണ്ടായി. 

കബീര്‍ ചോരവാര്‍ന്നു കിടക്കുന്നതായി ഇരുവരും പോലീസിനെ അറിയിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് ഇവരോട് പറഞ്ഞു. കുഞ്ഞുമോനും നവാസും ചേര്‍ന്ന് കബീറിനെ പുറത്ത് എടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസും സ്ഥലത്ത് എത്തിയിരുന്നു. 

പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച തുടരന്വേഷണത്തിന് പോലീസ് എത്തിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ കൊലപാതകമാണെന്ന് മൊഴി നല്‍കി. തുടര്‍ന്ന് കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. 

Advertisment