New Update
/sathyam/media/media_files/HTOQ5YVMyzrLYt5ZaGPU.jpg)
കോഴിക്കോട്: നവകേരള ബസിന്റെ കോഴിക്കോട്ടുനിന്ന് ബംഗളുരുവിലേക്ക് പോകുന്ന ബസിന്റെ സര്‍വീസ് ആളില്ലാത്തതിനാല്‍ മുടങ്ങി. ബുധനും വ്യാഴവും ബസ് സര്‍വീസ് നടത്തിയില്ല.
Advertisment
ആരും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. മേയ് അഞ്ചു മുതലാണ് കോഴിക്കോട്-ബംഗളുരു റൂട്ടില്‍ ബസ് സര്‍വീസ് നടത്തിയിരുന്നത്. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്.
ആധുനിക രീതിയില്‍ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട്‌ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത
ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് കയറാനായി പ്രത്യേകം തയാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us