കൊളസ്ട്രോള്‍, ബിപി കുറയ്ക്കാന്‍ ഇലുമ്പി പുളി

ഇത് ചുമ, ജലദോഷം പോലുള്ള അസുഖങ്ങള്‍ അകറ്റിനിര്‍ത്താന്‍ സഹായിക്കും. 

New Update
bilimbi.1.2362512

ഇലുമ്പി പുളിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇത് ചുമ, ജലദോഷം പോലുള്ള അസുഖങ്ങള്‍ അകറ്റിനിര്‍ത്താന്‍ സഹായിക്കും. 

Advertisment

കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കാനും കാത്സ്യത്തിന്റെ ആവശ്യം നിറവേറ്റാനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൊളസ്ട്രോള്‍, ബിപി എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കും. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഇതിലെ ആന്റിഓക്‌സിഡന്റുകളും പ്രോട്ടീനുകളും സഹായിക്കുമെന്നും കരുതപ്പെടുന്നു. ശരീരത്തിലെ അമിതവണ്ണത്തിനുള്ള നല്ലൊരു പരിഹാരമായി ഇതിനെ കണക്കാക്കുന്നു. 

പൈല്‍സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇതിന് കഴിയും. തൊലിപ്പുറത്തെ ചൊറിച്ചില്‍, നീര്‍വീക്കം, തടിപ്പ്, വാതം എന്നിവയ്ക്ക് ഇലകള്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്. 

Advertisment