വ്യക്തിവൈരാഗ്യം: സ്‌കൂട്ടറില്‍ സഞ്ചരിച്ച ബസുടമയെ  കാറടിപ്പിച്ച് വീഴ്ത്തി ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍

തറയില്‍പറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (26), ബീച്ച് വാര്‍ഡില്‍ നെടുംപറമ്ബില്‍ വീട്ടില്‍ ഷിജു (ഉണ്ണി-26) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. 

New Update
5555

മണ്ണഞ്ചേരി: സ്‌കൂട്ടറില്‍ സഞ്ചരിച്ച ബസുടമയെ കാറടിപ്പിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ല കോടതി വാര്‍ഡില്‍ തറയില്‍പറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (26), ബീച്ച് വാര്‍ഡില്‍ നെടുംപറമ്ബില്‍ വീട്ടില്‍ ഷിജു (ഉണ്ണി-26) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. 

Advertisment

ഫെബ്രുവരി 16നാണ് സംഭവം. തമ്പകച്ചുവട് സ്വദേശിയും മണ്ണഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉമ്മുറസൂല്‍ ബസ് ഉടമയുമായ സനലിനെയാണ് ആക്രമിച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറില്‍ പിന്തുടര്‍ന്ന് സനലിനെ ഇടിച്ചുവീഴ്ത്തിയായിരുന്നു ആക്രമണം. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Advertisment