മലപ്പുറം: പുത്തനത്താണിയില്‍ കോണ്‍ക്രീറ്റ് മിക്സർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പരേതനായ കൂളിയാട്ട് മൊയ്തുണ്ണിയുടെ മകൻ ശിഹാബാ(42)ണ് മരിച്ചത്.
ഞായറാഴ്ച രാത്രി 8.30ന് കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ ബൈക്കില്‍ പോകുമ്പോഴാണ് അപകടം. എതിരേ വന്ന ലോറിയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.
ബൈക്ക് അല്പദൂരം വലിച്ചുകൊണ്ട് പോയ വാഹനം ശിഹാബിന്‍റെ ശരീരത്തില്‍ കയറിയിറങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ശിഹാബിന്‍റെ ഭാര്യ ഹൈറുന്നീസ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മാതാവ്: ഫാത്തിമ. മക്കള്‍: മുസ്ലിഹ്, മുഹ്സിൻ. ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം മന്ദലാംകുന്ന് ജുമ മസ്ജിദ് ഖബർസ്ഥാനില്‍.