കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ അർജുന്‍റെ ഭാര്യ കൃഷ്ണപ്രിയ വേങ്ങേരി സഹകരണ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു.
ജുനിയർ ക്ലാർക്ക് തസ്തികയിലാണ് നിയമനം ലഭിച്ചത്. അർജുന്‍റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി നല്‍കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിരുന്നു.