അവന്‍ വാങ്ങിത്തന്ന വസ്ത്രം അവന്‍ തന്നെ കത്തിച്ചതിന് ഞങ്ങള്‍ എന്തു ചെയ്യാനാ എന്നാണ് പോലീസുകാരന്‍ ചോദിച്ചത്, ഷിബിലയെ യാസിര്‍ കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയെടുത്തില്ല; ലഹരിക്കടിമയായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

പോലീസിനെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നല്‍കുമെന്ന് ബന്ധു അബ്ദുല്‍ മജീദ് പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
24242

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. 23 വയസുകാരി ഷിബിലയെ  ഭര്‍ത്താവ് യാസിര്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പോലീസിനെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നല്‍കുമെന്ന് ബന്ധു അബ്ദുല്‍ മജീദ് പറഞ്ഞു.

Advertisment

''ഷിബിലയെ കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നു. പോലീസിനെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നല്‍കും. 

പരാതി നല്‍കിയിട്ട് ഒരുതവണയെങ്കിലും പോലീസ് വന്ന് അന്വേഷിച്ചിരുന്നെങ്കില്‍ ഷിബില കൊല്ലപ്പെടില്ലായിരുന്നു. പരാതിയില്‍ ഒരു തവണ സ്റ്റേഷനിലേക്ക് വിളിപ്പിക്കുക മാത്രമാണ് ചെയ്തത്. 

വസ്ത്രങ്ങള്‍ കത്തിച്ച വിവരം അറിയിച്ചപ്പോള്‍ 'അവന്‍ വാങ്ങി തന്ന വസ്ത്രം അവന്‍ തന്നെ കത്തിച്ചതിന് ഞങ്ങള്‍ എന്തു ചെയ്യാനാ' എന്നായിരുന്നു ഒരു പോലീസുകാരന്റെ മറുപടി. പ്രതി യാസിറും ഉമ്മയെ കൊന്ന കേസിലെ പ്രതി ആശിഖും തമ്മിലുള്ള ബന്ധവും പോലീസിനെ അറിയിച്ചു. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും പോലീസിനോട് ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നു..'' - ബന്ധു പറഞ്ഞു. 

ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ഷിബിലയ്ക്കും പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനയ്ക്കും കുത്തേറ്റു. താമരശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എത്തുംമുമ്പേ ഷിബില മരിച്ചിരുന്നു. സംഭവശേഷം കാറില്‍ രക്ഷപ്പെട്ട  യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തുവച്ച് പോലീസ് പിടികൂടുകയായിരുന്നു.

Advertisment