മലപ്പുറത്ത് ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടക്കല്‍ പടപ്പറമ്പ്് പാംഗ് സ്വദേശികളായ റനീസ് (19), എം.ടി. നിയാസ് (19) എന്നിവരാണ് മരിച്ചത്.

New Update
3535

മലപ്പുറം: മുന്നിയൂര്‍ പടിക്കലില്‍ ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടക്കല്‍ പടപ്പറമ്പ്് പാംഗ് സ്വദേശികളായ റനീസ് (19), എം.ടി. നിയാസ് (19) എന്നിവരാണ് മരിച്ചത്.

Advertisment

കഴിഞ്ഞദിവസം രാത്രി പതിനൊന്നിനാണ് സംഭവം. മലപ്പുറം-കോഴിക്കോട് ദേശീയപാതയിലാണ് അപകടമുണ്ടായത്.  പുതുതായി നിര്‍മിച്ച നാലുവരി പാതയില്‍ നിന്ന് പടിക്കലില്‍ സര്‍വീസ് റോഡിലേക്ക് സ്ഥാപിച്ച കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക്് ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. റനീസിനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും നിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment