ആലുവ: എടത്തല മാളിയേക്കപ്പടി ഭാഗത്ത് പത്ത് കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ ഷംസുദ്ദീന്‍ മൊല്ല (42), അനറുള്‍ ഇസ്ലാം (52) എന്നിവരെയാണ് ആലുവ എക്സൈസ് പിടികൂടിയത്. പ്രതികള്‍ കഞ്ചാവ് വില്‍പ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഒരു ബൈക്കും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ കുഞ്ചാട്ടുകര, പൂക്കാട്ടുപടി, മാളയ്ക്കപ്പടി, കുഴുവേലിപ്പടി ഭാഗങ്ങള്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഭിദാസന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. സജീവികുമാര്‍, ഷാഡോ ടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ എം.എം. അരുണ്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.ആര്‍. വിഷ്ണു, രജിത്ത് ആര്‍. നായര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ സിറ്റി പ്രദീപ്കുമാര്‍ എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.