New Update
/sathyam/media/media_files/2025/03/25/l8F5ov6p81eGpG89yUkl.jpg)
തൃശൂര്‍: വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ പോലീസിനെ കബളിപ്പിച്ച് രണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
Advertisment
എടത്വ ലക്ഷംവീട് കോളനിയില്‍ വിനീത് (വടിവാള്‍ വിനീത്), കൊല്ലം സ്വദേശി രാഹുല്‍ എന്നിവരാണ് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ എസ്‌കോര്‍ട്ട് വന്നിരുന്ന പോലീസുകാരെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്ന് രാവിലെ 11.40ന് ആലപ്പുഴ സബ്ജയിലില്‍ നിന്നും വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവരവെയാണ് സംഭവം.
വേണാട് എക്സ്പ്രസിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ കേസില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതികളെ ട്രെയിനില്‍ നിന്ന് ഇറക്കുന്ന സമയത്ത് വിലങ്ങ് അഴിച്ചു. ഇതോടെ ഇവര്‍ ട്രെയിനിന്റെ എതിര്‍ദിശയിലുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ചാടി ഓടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us