/sathyam/media/media_files/2025/12/02/1e7a2aaf-4ff2-4c56-9fc4-1592acd7a3e8-2025-12-02-21-37-31.jpg)
ചിപ്പി കൂണില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും മറ്റ് ഘടകങ്ങളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് അണുബാധകളെ തടയുന്നു. തിലുള്ള നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയത്തിന് ഗുണകരമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
നാരുകളും പ്രീബയോട്ടിക് ഗുണങ്ങളും ഉള്ളതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. കൂണില്‍ കലോറിയും കൊഴുപ്പും കുറവാണ്, എന്നാല്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു. കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്.
സൂര്യപ്രകാശമേറ്റ കൂണുകളില്‍ വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കാല്‍സ്യം വലിച്ചെടുക്കാന്‍ സഹായിക്കുന്നു. ചിലതരം കാന്‍സറുകളുടെ കോശവളര്‍ച്ചയെ തടയാന്‍ കൂണിന് കഴിവുണ്ട്. കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ടോണിക്കുകളില്‍ മിക്കവാറും കൂണിന്റെ സത്താണ് ഉപയോഗിക്കുന്നത്.
ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കരുവാളിപ്പ് മാറ്റാനും കൂണിന് കഴിയും. നാരുകളും പ്രീബയോട്ടിക് ഗുണങ്ങളും കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ചില ഘടകങ്ങള്‍ കൂണിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us