കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ കറുവപ്പട്ട ഇല

ഗ്യാസ്, വീക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. 

New Update
leafkaruvva-1699378274

കറുവപ്പട്ട ഇലകളിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഗ്യാസ്, വീക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Advertisment

ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

ഉപാപചയപ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കറുവപ്പട്ട സഹായിക്കും. തലച്ചോറിന്റെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Advertisment