രാത്രി ഭാര്യയുമായി വഴക്കിട്ടു, രാവിലെ കണ്ടത് മൃതദേഹം; താമരശേരിയില്‍ യുവാവ് ഫ്‌ളാറ്റിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ചു

പൂനൂര്‍ പെരിങ്ങളം വയല്‍ കുനിയില്‍ സഞ്ജയി(33)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

New Update
464646

കോഴിക്കോട്: താമരശേരിയില്‍ യുവാവിനെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂനൂര്‍ പെരിങ്ങളം വയല്‍ കുനിയില്‍ സഞ്ജയി(33)നെയാണ് താമരശേരി മിനി ബൈപ്പാസിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ടൂറിസ്റ്റ് ബസിലെ ക്ലീനറായിരുന്നു.

Advertisment

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ജനല്‍ക്കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം. 

ശനിയാഴ്ച രാത്രി ഭാര്യയുമായി വഴക്കിട്ടിരുന്നു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Advertisment