ശരീരഭാരം നിയന്ത്രിക്കാന്‍ ആപ്രിക്കോട്ട്

വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

New Update
fotojet--88-_1200x630xt

ആപ്രിക്കോട്ടില്‍ കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധം തടയാനും സഹായിക്കുന്നു.

Advertisment

വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഇത് സഹായിക്കുന്നു.

പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.

വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും തിമിര സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

Advertisment