നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണം:  പത്തനംതിട്ടയില്‍ ഇന്ന് എ.ബി.വി.പിയുടെ വിദ്യാഭ്യാസ ബന്ദ്

ഞായറാഴ്ച മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

New Update
35353535

kerപത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ഇന്ന് എ.ബി.വി.പിയുടെ വിദ്യാഭ്യാസ ബന്ദ്. 

Advertisment

ഞായറാഴ്ച മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ചുട്ടിപ്പാറ സീപാസ് നഴ്‌സിംഗ് കോളജില്‍ നാലാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം സ്വദേശി അമ്മു എ. സജീവിനെ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. 

കോളജിലും ഹോസ്റ്റലിലും നടന്നിട്ടുള്ള സംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്നും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നു പിതാവ് സജീവനും മാതാവ് രാധാമണിയും സഹോദരനും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Advertisment