/sathyam/media/media_files/2025/07/20/1713700337_shashi-tharoor-2025-07-20-13-40-08.jpg)
കോട്ടയം: ദയവുചെയ്ത് ഈ പാര്‍ട്ടിയെ ഇനിയും പൊതുസമൂഹത്തിലും പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടനെഞ്ചിലും വേദനിപ്പിക്കാതെ, ഒന്ന് ഇറങ്ങിപ്പോയ്ക്കൂടെ ശശി തരൂര്‍ എം.പിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി.പി. റിഷാന്‍ മുഹമ്മദ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു.
ഒരു കാര്യം ശശിതരൂര്‍ മനസിലാക്കുക, രാവന്തിയോളം ഈ പാര്‍ട്ടിക്ക് ഒരു അധികാര സ്ഥാനവും കിട്ടാതെ പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ ഒരുപാടുണ്ട്. ഈ രാജ്യത്തെ ഉണ്ടാക്കിയ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഒരായിരം ആളുകളുടെ രക്തസാക്ഷിത്വം കൊണ്ട് നിര്‍മിച്ച ഈ രാജ്യത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ പങ്ക് വളരെ വലുതാണ് .ഇതിനെ പിന്നില്‍ നിന്ന് കുത്തുന്ന യൂദാസിന്റെ പണി എടുക്കാതെ, താങ്കള്‍ക്ക് മറ്റെന്തെങ്കിലും അധികാര കൊതിയുണ്ടെങ്കില്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് എത്രയും പെട്ടെന്ന്-കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ എംപി സ്ഥാനം രാജിവച്ച്, മറ്റു പാര്‍ട്ടിയിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുക. ഈ പാര്‍ട്ടിയെ സ്നേഹിക്കുകയും തലോടുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും ഈ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഈ ലോകം അവസാനിക്കുന്നത് വരെ അതുണ്ടാകും.
അധികാരക്കൊതി മൂത്ത താങ്കള്‍ എന്ന് മോഡിക്ക് സ്തുതി പാടുന്നുവോ അന്ന് പാവം പാര്‍ട്ടിക്കാര്‍ക്ക് ഇതറിയാം, താങ്കള്‍ ഇതിനെ വെട്ടി നുറുക്കി പീസ് ആക്കി പോകാന്‍ നില്‍ക്കുകയാണ് എന്നുള്ളത്. അതിനുമുമ്പ് ഇത് പറഞ്ഞില്ലെങ്കില്‍ ഒരു മനസമാധാനം ഉണ്ടാവില്ലെന്നും വൈകാരികമായ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.