തെരുവുനായ ആക്രമിച്ച കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല; ഹരിപ്പാട് ചികിത്സ കിട്ടാതെ ഒരുമാസത്തിന് ശേഷം പേ വിഷബാധയേറ്റ ഒമ്പതു വയസുകാരന് ദാരുണാന്ത്യം

New Update
7888222

ആലപ്പുഴ: ഹരിപ്പാട് ഒമ്പതുകാരന്‍ പേവിഷ ബാധയേറ്റ് മരിച്ചു. തെരുവുനായ ആക്രമിച്ച കാര്യം ആരും അറിയാതിരുന്നതിനാല്‍ ചികിത്സ കിട്ടാതെ ഒരു മാസത്തിനു ശേഷമാണ് കുട്ടി മരിക്കുകയായിരുന്നു.

Advertisment

ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു- രാധിക ദമ്ബതികളുടെ മകന്‍ ദേവനാരായണ(9)നാണ് മരിച്ചത്. മുല്ലക്കര എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

കഴിഞ്ഞ മാസം തെരുവുനായയെ കണ്ടു പേടിച്ച്‌ ഓടുമ്പോൾ ഓടയില്‍ വീണു കുട്ടിക്കു പരിക്കേറ്റിരുന്നു. നായയുടെ നഖം കൊണ്ടു ശരീരത്തില്‍ പോറലേറ്റിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞില്ല.

വീഴ്ചയെത്തുടർന്നുള്ള മുറിവുകള്‍ക്കു താലൂക്ക് ആശുപത്രിയില്‍ പോയി മരുന്നു വച്ചിരുന്നു. നായ ആക്രമിച്ചെന്ന് ആശുപത്രിയിലും അറിയിച്ചില്ല.

ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു താലൂക്ക് ആശുപത്രിയിലും അവിടെ നിന്നു ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

Advertisment