തൃത്താല: അധ്യാപികയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം പരുതൂര്‍ മൂര്‍ക്കത്തൊടിയില്‍ സജിനി(44)യാണ് മരിച്ചത്.
സജിനിയുടെ മകളെ അമിതമായി ഗുളികകള്‍ കഴിച്ച നിലയിലും കണ്ടെത്തിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
സജിനിയുടെ മകളാണ് ഇവര്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഉടന്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് അമിതമായി ഗുളികകള്‍ കഴിച്ച നിലയില്‍ മകളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആത്മഹത്യയ്ക്ക് മുമ്പായി അമ്മയും മകളും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായതായി സൂചനയുണ്ട്. തൃത്താല പോലീസ് മേല്‍നടപടി സ്വീകരിച്ചു. വെസ്റ്റ് കൊടുമുണ്ട ഗവ. ഹൈസ്‌കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു സജിനി. വിമുക്തഭടനായ പീതാംബരനാണ് സജിനിയുടെ ഭര്‍ത്താവ്.