New Update
/sathyam/media/media_files/KJ3mejZJtrW52lXtSSmR.jpg)
കൊല്ലം: ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചുപോയ കാര്‍ ദേശീയപാതയിലൂടെ 15 കിലോമീറ്റര്‍ ദൂരം പാഞ്ഞ് റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി.
Advertisment
മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച കുണ്ടറ ഇളമ്പള്ളൂര്‍ ചരുവിളവീട്ടില്‍ കെ. സാംകുട്ടി(60)ക്കെതിരേ പോലീസ് കേസെടുത്തു. തലയ്ക്കും മുഖത്തും മുറിവേറ്റ ഇയാള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി പത്തരയ്ക്കാണു സംഭവം. പുനലൂര്‍ ഭാഗത്തു നിന്നു കുണ്ടറയിലേക്കു പോവുകയായിരുന്നു കാര്‍. കുന്നിക്കോട് ഭാഗത്തു വച്ചാണു ടയര്‍ ഊരിത്തെറിച്ചത്. ഇതറിയാതെ പാഞ്ഞുപോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും തടയാനായില്ല. ഇതിനിടെ വാഹനങ്ങളില്‍ ഇടിച്ചതായും പരാതിയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us