Advertisment

വര്‍ക്കലയില്‍ ബിവറേജില്‍നിന്ന് ഒരുദിവസം  രണ്ട് തവണ മദ്യം മോഷ്ടിച്ചു; മൂന്നാം തവണ  കൈയോടെ യുവാവ് പിടിയില്‍,  കുടുക്കിയത് സി.സി.ടിവി

വര്‍ക്കല സ്വദേശി വിനേഷാണ് പിടിയിലായത്.

New Update
3636346

തിരുവനന്തപുരം: വര്‍ക്കലയിലെ ബിവറേജസ് പ്രീമിയം ഔട്ട്‌ലെറ്റില്‍ നിന്നും ഒരുദിവസം തന്നെ മൂന്നുതവണ മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍. വര്‍ക്കല സ്വദേശി വിനേഷാണ് പിടിയിലായത്. സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Advertisment

ഇന്നലെയാണ് സംഭവം. ആദ്യത്തെ തവണ ഇയാള്‍ വില കൂടിയ മദ്യക്കുപ്പികളെടുത്ത ശേഷം വസ്ത്രത്തിനുള്ളില്‍ വച്ച് പോയി. തിരക്കുള്ള ദിവസമായിരുന്നതിനാല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് കുറച്ച് നേരം കഴിഞ്ഞ് വീണ്ടുമെത്തി 

മദ്യക്കുപ്പികള്‍ എടുത്ത് പഴയതുപോലെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് മുങ്ങി. ഇതിനും ശേഷമാണ് മദ്യക്കുപ്പികള്‍ നഷ്ടമായ കാര്യം ജീവനക്കാര്‍ ശ്രദ്ധിക്കുന്നത്. ഇതോടെ ജീവനക്കാര്‍ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിഞ്ഞു.

ഇതിനിടെ മൂന്നാം തവണയും മോഷണം നടത്താന്‍ ഇയാള്‍ വീണ്ടുമെത്തി. ഇതോടെ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുകയായിരുന്നു. പോലീസിലും വിവരം അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment