Advertisment

കാല് മാത്രമല്ല കൈയ്യും വെട്ടാന്‍ അറിയാം; പത്തനംതിട്ടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഭീഷണി തുടര്‍ന്ന് സി.പി.എം. നേതാക്കള്‍

ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധസമരവും അറിയാമെന്ന് സി.പി.എം. പെരുനാട് ഏരിയാ കമ്മിറ്റിയംഗം ജെയ്സണ്‍ സാജന്‍ ജോസഫ് പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
6465

പത്തനംതിട്ട: പത്തനംതിട്ടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണി തുടര്‍ന്ന് സി.പി.എം. നേതാക്കള്‍. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല് മാത്രമല്ല കൈയ്യും വെട്ടാന്‍ അറിയാം. ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധസമരവും അറിയാമെന്ന് സി.പി.എം. പെരുനാട് ഏരിയാ കമ്മിറ്റിയംഗം ജെയ്സണ്‍ സാജന്‍ ജോസഫ് പറഞ്ഞു.

Advertisment

വനംവകുപ്പിനെതിരേ പത്തനംതിട്ട കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സി.പി.എം. ലോക്കല്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് പ്രസംഗം. ബൂട്ടിട്ട് വീടുകളില്‍ പരിശോധനയ്ക്ക് വരുന്ന വനംവകുപ്പ് ജീവനക്കാര്‍ ഒറ്റക്കാലില്‍ നടക്കാനുള്ള അഭ്യാസം കൂടി പഠിക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സമിതി അംഗം ജോബി ടി. ഈശോ പറഞ്ഞു. 

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേഷിന്റെ തോളില്‍ തട്ടിയപ്പോള്‍ കൊലപാതക ശ്രമത്തിന് കേസ് എടുത്തു. കൊലപാതകശ്രമത്തിന് ഇനിയും നിങ്ങള്‍ക്ക് കേസുകള്‍ കൊടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. വനംവകുപ്പിനെതിരായ പ്രതിഷേധ മാര്‍ച്ചിനിടെയുള്ള പ്രസംഗത്തിലാണ് ജോബി ടി. ഈശോയുടെ പരാമര്‍ശം.

Advertisment