വാര്‍ത്തയറിഞ്ഞ് ആളുകളെത്തുമോയെന്ന് പേടി; 12 കോടിയുടെ സമ്മാനത്തുക എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വിശ്വംഭരന്‍

VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.

New Update
63636

ആലപ്പുഴ: വിഷു ബംപര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 12 കോടി നേടിയത് ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരന്. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വാര്‍ത്ത അറിഞ്ഞയുടന്‍ ആളുകളെത്തുമോയെന്നാണ് പേടിയെന്നും വിശ്വംഭരന്‍ പറഞ്ഞു. 

Advertisment

VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്. സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ്. എല്ലാത്തവണയും വിഷു ബംപറെടുക്കാറുണ്ട്. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്.

Advertisment