കൊലപാതകത്തില്‍ കലാശിച്ചത് രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സന്തോഷിന്റെ സൗഹൃദം തകര്‍ന്നതിന്റെ വൈരാഗ്യം, രാധാകൃഷ്ണന്റെ ഭാര്യയും പ്രതിയും സഹപാഠികള്‍; ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രാധാകൃഷ്ണന്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനും ഭാര്യ ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റിയംഗവുമാണ്.

New Update
535353

കണ്ണൂര്‍: കൈതപ്രത്ത് ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്താന്‍ കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള പ്രതി സന്തോഷിന്റെ സൗഹൃദം തകര്‍ന്നത്. 

Advertisment

സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം തകരുകയും ഇതിനെത്തുടര്‍ന്നുള്ള വൈരാഗ്യം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സന്തോഷ് അവിവാഹിതനാണ്.

രാധാകൃഷ്ണന്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനും ഭാര്യ ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റിയംഗവുമാണ്. വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്കായിരുന്നു സംഭവം. 

നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്‍ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് തോക്കുമായി എത്തുകയായിരുന്നു. 
രാധാകൃഷ്ണന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. 

Advertisment