/sathyam/media/media_files/D7EPn6HKViAangAWMk5s.jpg)
ശാസ്താംകോട്ട: വടക്കന്‍ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തിനുസമീപം പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. വടക്കന്‍ മൈനാഗപ്പള്ളി ശിവലാല്‍ ഭവനം പണിക്കശേരില്‍ തറയില്‍ ശിവന്‍ കുട്ടി (62), ഭാര്യ വസന്ത (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പൊള്ളലേറ്റ ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വീടിനകവും ഫര്‍ണിച്ചറും കത്തിനശിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദും പഞ്ചായത്തംഗം മനാഫ് മൈനാഗപ്പള്ളിയും സ്ഥലത്തെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും എത്തിയാണ് ദമ്പതികളെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ട് ഗ്യാസ് ഏജന്‍സിയില്‍ നിന്നെത്തിച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. മുറിയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ ദമ്പതികള്‍ പുലര്‍ച്ച എഴുന്നേറ്റ് ലൈറ്റിട്ടപ്പോഴാണ് പൊട്ടിത്തെറിച്ചത്. അപകടത്തിന് സാധ്യതയുള്ള പഴകിയ സിലിണ്ടര്‍ നല്‍കിയപ്പോള്‍തന്നെ തങ്ങള്‍ക്ക് വേണ്ടെന്ന് ഇവര്‍ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് വകവയ്ക്കാതെ ഏജന്‍സി ജീവനക്കാര്‍ സിലിണ്ടര്‍ നല്‍കുകയായിരുന്നെന്ന് പരാതിയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us