സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തോട്ടപ്പുഴശേരി ചിറയറമ്പ് കുറിയന്നൂര്‍ അച്ചാര്‍ ഫാക്ടറി പാറയില്‍ വീട്ടില്‍ വിവേക് വിനോദി(18)നെയാണ് അറസ്റ്റ് ചെയ്തത്.

New Update
4242424

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തോട്ടപ്പുഴശേരി ചിറയറമ്പ് കുറിയന്നൂര്‍ അച്ചാര്‍ ഫാക്ടറി പാറയില്‍ വീട്ടില്‍ വിവേക് വിനോദി(18)നെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

ജൂലൈയില്‍ സ്‌കൂള്‍ കലോത്സവത്തിന്റെയന്നും ഇന്നലെ സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാവ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Advertisment