ചങ്ങനാശേരി: തൃക്കൊടിത്താനത്ത് യുവാവിനു നേരെ കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം. ഡി.വൈ.എഫ്.ഐ. അയര്‍ക്കാട്ടുവയല്‍ യൂണിറ്റ് അംഗം ബിനീഷി(34)നു നേരെയാണ് കഞ്ചാവ് മാഫിയയുടെ ആക്രമണമുണ്ടായത്.
അയര്‍ക്കാട്ടുവയല്‍ ലൈബ്രറി ജങ്ഷന് സമീപം ഫോണ്‍ ചെയ്തു നില്‍ക്കുകയായിരുന്നു ബിനീഷിന് നേരെ പത്തോളം വരുന്ന സംഘം ബൈക്കില്‍ എത്തി കമ്പി വടി, ഇടിക്കട്ട തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ബിനീഷിനെ താലൂക്ക് ഹോസ്പിറ്റലിലും തുടര്‍ന്ന് മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചു. ഇവിടെ നിരന്തരമായി കഞ്ചാവ് സംഘത്തിന്റെ ആക്രമണവും ഭീഷണിയുമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.