കനത്ത മഴയില്‍ പനച്ചിക്കാട് വീട് തകര്‍ന്നുവീണു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തകര്‍ന്നു വീണത് വീടിന്റെ അടുക്കള ഭാഗം

കിളിമംഗലം രാധാകൃഷ്ണന്റ വീടിന്റെ അടുക്കളയിലെ ചിമ്മിനിയും രണ്ട് ഭിത്തിയുമാണ് തകര്‍ന്ന് വീണത്. 

New Update
0bcfbb93-d391-43eb-b073-ef53fa9898ba

കോട്ടയം: കനത്ത മഴയില്‍ പനച്ചിക്കടാട് വീട് തകര്‍ന്നുവീണു. വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പനച്ചിക്കാട് ആയുര്‍വേദാശുപത്രിക്ക് സമീപം കിളിമംഗലം രാധാകൃഷ്ണന്റ വീടിന്റെ അടുക്കളയിലെ ചിമ്മിനിയും രണ്ട് ഭിത്തിയുമാണ് തകര്‍ന്ന് വീണത്. 

Advertisment

ശനിയാഴ്ച രാത്രി  9.45നാണ് സംഭവം. അപകടസമയം അടുകളയില്‍ ആരും ഉണ്ടായിരുന്നില്ല. ഇരുപത് വര്‍ഷം മുമ്പ് പണി കഴിപ്പിച്ച വീടിന്റെ അടുക്കള ദുര്‍ബലാവസ്ഥയിലായിരുന്നെങ്കിലും ഇത്ര വേഗം തകര്‍ന്ന് വീഴുമെന്ന് കരുതിയില്ലെന്നു വീട്ടുകാര്‍ പറയുന്നു.വീടിന്റെ ബലക്ഷയം ഉള്ള മറ്റ് ഭാഗങ്ങളും താങ്ങി നിര്‍ത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

Advertisment