New Update
/sathyam/media/media_files/2024/10/24/AEWAaPYs4m5ecbRFe4ml.jpg)
തൃശൂര്‍: തൃശൂരിലെ സ്വര്‍ണ നിര്‍മാണകേന്ദ്രങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമായി ജി.എസ്.ടി. ഇന്റലിജന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണാഭരണങ്ങളും രേഖകളും കണ്ടെടുത്തു.
Advertisment
104 കിലോ സ്വര്‍ണം കണ്ടെത്തിയെന്നാണ് വിവരം. 74 കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുകയാണ്. സ്വര്‍ണ നിര്‍മാണകേന്ദ്രങ്ങളില്‍ ജി.എസ്.ടി. വെട്ടിപ്പ് നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.
ജി.എസ്.ടി. സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുന്നൂറോളം ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് ഇന്ന് രാവിലെയും തുടരുകയാണ്.