നാദാപുരം പാറക്കടവില്‍ ലൈലസന്‍സ് ഇല്ലാതെ സൂക്ഷിച്ച പടക്കശഖരം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

പാറക്കടവ് സ്വദേശി കുനിയില്‍ വീട്ടില്‍ കെ. ഇസ്മയിലി(38)നെ വളയം പോലീസ് അറസ്റ്റ് ചെയ്തു. 

New Update
53535

നാദാപുരം: പാറക്കടവില്‍ ലൈലസന്‍സ് ഇല്ലാതെ സൂക്ഷിച്ച പടക്കശഖരം പിടികൂടി. സംഭവത്തില്‍ കടയുടമ പാറക്കടവ് സ്വദേശി കുനിയില്‍ വീട്ടില്‍ കെ. ഇസ്മയിലി(38)നെ വളയം പോലീസ് അറസ്റ്റ് ചെയ്തു. 

Advertisment

ചെക്യാട് പാറക്കടവിലെ മുബാറക്ക് ട്രേഡിംഗ് സെന്ററില്‍ നിന്നാണ് അനധികൃത പടക്കശേഖരം പിടികൂടിയത്. ഹാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പടക്കങ്ങള്‍. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച്ച രാത്രിയില്‍ പാറക്കടവിലെ വ്യാപാര കേന്ദ്രത്തില്‍ നടത്തിയ തിരച്ചിലിലാണ് പടക്കശേഖരം പിടിച്ചെടുത്തത്. മാഹി, പള്ളൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തുതുമാണ് പടക്കങ്ങള്‍ ശേഖരിച്ചത്. പ്രതിയെ പിന്നീട് നോട്ടീസ് നല്‍കി വിട്ടയച്ചു.

Advertisment