കൊല്ലം അഞ്ചലിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച്‌ വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്

New Update
577788

കൊല്ലം: അഞ്ചല്‍ പനയം ചേരിയില്‍ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച്‌ വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്. ചന്ദ്രവിലാസത്തില്‍ ലളിത, ഭർത്താവ് മനോഹരൻപിള്ള എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വീട് ഭൂരിഭാഗവും തകർന്നു. ഇന്നലെ വൈകിട്ടാണ് സംഭവം.. സ്ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Advertisment