കാറിലെത്തിയ സുഹൃത്തുക്കള്‍ തമ്മില്‍ മദ്യലഹരിയില്‍ തര്‍ക്കം; പെട്രോള്‍ പമ്പില്‍ വച്ച് യുവാവിനെ തലയ്ക്കടിച്ച് കൊന്നു, നാലുപേര്‍ കസ്റ്റഡിയില്‍

കൂട്ടത്തില്‍ ഒരാള്‍ സെയ്ദലിയെ കാറില്‍ നിന്നും വലിച്ചിറക്കി ഇന്റര്‍ലോക്ക് തറയോട് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. 

New Update
saidhali. news 456

കൊല്ലം: ചിതറയില്‍ പെട്രോള്‍ പമ്പില്‍ വച്ച് കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ദര്‍പ്പക്കാട് സ്വദേശി സെയ്ദലി(ബിജു-39)യാണ് മരിച്ചത്. സെയ്ദലിക്ക് ഒപ്പം കാറില്‍ എത്തിയവര്‍ തന്നെയാണ് ഇയാളെ കൊലപ്പെടുത്തിയത്. 

Advertisment

സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന കടയ്ക്കല്‍ സ്വദേശികളായ ഷാജഹാനെയും നിഹാസിനെയും പുറത്തിറക്കിയ ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഷാന്‍, ഷെഫിന്‍ എന്നിവരെ പോലീസ് ഏനാത്ത് നിന്ന് പിടികൂടി. സംഘം മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. 

വൈകിട്ട് അഞ്ചരയ്ക്കാണ് കാറില്‍ സെയ്ദലിയും മറ്റ് നാലു പേരും കാറില്‍ ചിതറയിലെ പെട്രോള്‍ പമ്പില്‍ എത്തിയത്. ഇന്ധനം നിറച്ച ശേഷം കാറില്‍ കയറിയ ഇവര്‍ തമ്മില്‍ പെട്രോള്‍ അടിച്ച തുകയെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. കൂട്ടത്തില്‍ ഒരാള്‍ സെയ്ദലിയെ കാറില്‍ നിന്നും വലിച്ചിറക്കി ഇന്റര്‍ലോക്ക് തറയോട് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. 

ബോധരഹിതനായ സൈദലിയെ ഉടന്‍തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇട്ടിവ കോട്ടുക്കലില്‍ മൊബൈല്‍ഷോപ്പ് നടത്തുകയാണ് ബൈജു. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ജാസ്മി. മക്കള്‍: സുല്‍ത്താന ഫാത്തിമ, ഫര്‍ഹാന്‍ അലി, സര്‍ഹാന്‍ അലി. 

Advertisment