വയനാട്: ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ കൂടി മൃതദേഹം ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെടുത്തു. പോത്തുകല്ല് അങ്ങാടിക്ക് സമീപം പഴയ തോണിക്കടവിനടുത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇതുവരെ 60 മൃതദേഹങ്ങളാണ് ഇവിടെനിന്ന് കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ ഉണ്ടായ സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ അകലെ നിന്നാണ് ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയില്‍ ഇന്നും ഇന്നലെയും മൃതദേഹങ്ങള്‍ ലഭിച്ചത്.